karipoor-plane-crash

കോഴിക്കോട്: കരിപ്പൂർ വിമാനദുരന്തത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച കൈമാറും. അപകടസമയത്ത് ഇന്ധനച്ചോർച്ചയുണ്ടായെന്നും തലനാരിഴയ്ക്കാണ് സ്‌ഫോടനം ഒഴിവായതെന്നും കണ്ടെത്തിയതായാണ് സൂചന. അന്വേഷണസംഘം ഇന്നലെ അപകടസ്ഥലത്ത് ആദ്യമെത്തിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരിൽ നിന്നുൾപ്പെടെ മൊഴിയെടുത്തിരുന്നു. ഫൊറൻസിക് പരിശോധനയും നടന്നിട്ടുണ്ട്.

യാത്രക്കാരുടെ ബാഗേജുകൾ മാറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്.