arnab-

മാധ്യമ പ്രവർത്തകൻ അർണാബ് ഗോസ്വാമിയെക്കുറിച്ച് ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്‌വിട്ട് സംവിധായകൻ രാംഗോപൽ വർമ്മ. സിനിമയുടെ ഫസ്റ്റ് ലുക്ക് ഇന്ന് രാത്രി ഒമ്പതിനുള്ള ന്യൂസ് പ്രൈംചൈമിന് മുൻപ് പുറത്തുവിടുമെന്ന് സംവിധായകൻ അറിയിച്ചിരുന്നു.

വാർത്താചർച്ചയ്ക്കിടയിൽ സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെടുത്തി ക്രിമിനൽ ബന്ധമുള്ള മേഖലയാണ് ബോളിവുഡെന്ന് അർണാബ് ആരോപിച്ചിരുന്നു,​ ഇതിനു പിന്നാലെയാണ് സിനിമാപ്രഖ്യാപനവുമായി ആർ.ജി.വി രംഗത്തു വന്നത്. രാജ്യത്തിന് അറിയേണ്ട സത്യങ്ങളെല്ലാം അതോടെ അറിയുമെന്ന് പോസ്റ്റർ പുറത്തിറക്കി രാം ഗോപാൽ വർമ്മ പറയുന്നു. അർണാബിന്റെ ദ നാഷൻ വാണ്ട്.സ് ടു നോ (THE NATION WANTS TO KNOW) എന്ന പ്രൈംടൈം പരിപാടിയെ പരാമർശിച്ചാണ് രാംഗോപാൽ വർമ്മയുടെ കുറിപ്പ്.

ARNAB
The News Prostitute

This Is The First look poster THE NATION WILL KNOW what THE NATION WANTS TO KNOW. pic.twitter.com/Cs17ZxacY5

— Ram Gopal Varma (@RGVzoomin) August 12, 2020