crime


കൊല്ലം ജില്ലയിലെ ശൂരനാട് വീട്ടമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി എന്നറിഞ്ഞാണ് ഡി വൈ എസ് പി ഗില്‍ബര്‍ട്ട് എത്തിയത്. കമ്പിളി വില്‍ക്കുന്നതിനായി ആരോ ഇവിടെ വന്നതായി അറിഞ്ഞു എന്നതാണ് ലോക്കല്‍ പോലീസില്‍ നിന്നും അറിഞ്ഞത്. എന്നാല്‍ മരിച്ച സ്ത്രീയുടെ അടുത്ത് ചെന്നപ്പോള്‍ കട്ടിലനടിയിലെ കോലാപുരി ചെരുപ്പ്, വലിച്ചെറിഞ്ഞ നിലയില്‍ ഒരു പേഴ്സ് അതില്‍ നൂറിന്റെ മൂന്ന് നോട്ടുകള്‍ ഒരു ഫോട്ടോയും ലഭിച്ചു. ഫോട്ടോയുടെ പിന്നിലെ എഴുത്തും അദ്ദേഹം ശ്രദ്ധിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ നാട്ടുകാരില്‍ നിന്നും ലഭിച്ച വിവരം കമ്പിളി പുതപ്പ് വില്‍പ്പനക്കാരനില്‍ ചുറ്റിപ്പറ്റിയായിരുന്നു. എന്നാല്‍ സമീപ വാസിയായ കച്ചവടക്കാരനില്‍ നിന്നും ലഭിച്ച മൊഴി അപ്രകാരമായിരുന്നില്ല. ഒടുവില്‍ കൊലപാതകത്തിന്റെ പിറ്റേ ദിവസം അദ്ധ്യാപികയുടെ ചിത കത്തിയൊടുങ്ങും മുന്‍പേ അന്വേഷണ ഉദ്യോഗസസ്ഥന്‍ പ്രതിയെ കണ്ടെത്തി. ആ കേസന്വേഷണം പ്രതിയെ ബുദ്ധിപരമായ നീക്കത്തിലൂടെ കുടുക്കിയ ഡി വൈ എസ് പി ഗില്‍ബര്‍ട്ട് തുറന്ന് പറയുന്നു.