കഴിഞ്ഞ വര്‍ഷം കേരളത്തിന് 45,000 കോടിക്കടുത്തു വരുമാനം നേടിക്കൊടുത്ത ടൂറിസം മേഖല കൊവിഡ് മഹാമാരി ഏല്‍പ്പിച്ച പ്രഹരത്തില്‍പെട്ടാണ് ഇക്കുറി നീങ്ങുന്നത് . കഴിഞ്ഞ ആറു മാസമായി തൊഴിലില്ലാതെ വീടുകളില്‍ കഴിച്ചു കൂട്ടുകയാണ് ഈ മേഖലയിലെ 20 ലക്ഷത്തിലധികം വരുന്ന ജീവനക്കാരും അവരുടെ കുടുംബങ്ങളും. പരോക്ഷമായി ടൂറിസം മേഖലയെ ആശ്രയിച്ചു കഴിയുന്നവര്‍ വേറെയുമുണ്ട്. കേരളത്തിലെ ടൂറിസം രംഗം ഒന്നു തലയുയര്‍ത്തി തുടങ്ങണമെങ്കില്‍ ഇനിയും കുറഞ്ഞത് ഒന്നരക്കൊല്ലമെങ്കിലും വേണ്ടി വരും. മിക്ക റിസോര്‍ട്ടുകളും ഹോട്ടലുകളും അനുബന്ധ ടൂറിസം സംരംഭങ്ങളും ഇതുവരെ പിടിച്ചു നിന്നിരുന്നത് ബാങ്ക് വായ്പയുടെയും മറ്റും പിന്‍ബലത്തിലായിരുന്നു. വരുമാനമില്ലാതായതോടെ മൊറൊട്ടോറിയം പരിധി കഴിഞ്ഞാല്‍ പിന്നെ ഇവര്‍ ബാങ്കുകളോട് ഉത്തരം പറയേണ്ട അവസ്ഥയാണുള്ളത്. നിലവില്‍ പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും വന്‍ കടക്കെണിയിലേക്കും നീങ്ങിക്കഴിഞ്ഞു.
നിപ്പയും കഴിഞ്ഞ രണ്ടു പളയങ്ങളും കേരളത്തെ തകര്‍ത്തെറിഞ്ഞപ്പോള്‍ തന്നെ കേരളത്തിലെ ടൂറിസം മേഖലയുടെ അടിത്തറ ആകെ ആടി ഉലഞ്ഞതാണ്. അതില്‍ നിന്നും ഒരു വിധം കരകയറി തുടങ്ങിയ 2019 20 സാമ്പത്തിക വര്‍ഷത്തിന് നല്ലൊരു വരുമാന വളര്‍ച്ചയാണ് ടൂറിസം മേഖല നല്‍കിയത്. പക്ഷെ കൊവിഡിന്റെ പ്രഹരം തുടങ്ങിയതോടെ മേഖല ആകെ നിശ്ചലമായി കഴിഞ്ഞു . കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മറ്റു മേഖലകള്‍ക്ക് വിവിധ സാമ്പത്തിക പാക്കേജുകളും സമാശ്വാസ പദ്ധതികളും പ്രഖ്യാപിച്ചപ്പോള്‍ ടൂറിസം മേഖലയെ പാടെ അവഗണിച്ചു എന്നാണ് പരാതി. അടിയന്തിരമായി ഈ മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ടൂറിസം മേഖലയിലെ സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്ട്രി സംസ്ഥാന സര്‍ക്കാരിന് നിവേദനം നല്‍കി കാത്തിരിക്കുകയാണ്.
കേരളത്തിലെ ടൂറിസം രംഗത്ത് വന്‍ ദുരന്തമാണുണ്ടായിരിക്കുന്നതെന്നു വയനാട് വൈത്തിരി വില്ലേജ് റിസോര്‍ട്ട് ചെയര്മാന് എന്‍ കെ മൊഹമ്മദ് പറയുന്നു.ഒരു ഹോട്ടല്‍ മുറിക്കു 10 ജീവനക്കാര്‍എന്നാണ് കണക്ക്. അപ്പോള്‍ അവ അടച്ചിടുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥ ബോധ്യപ്പെടും. ഉദ്യോഗസ്ഥ തലത്തില്‍ വേണ്ട ക്രിയാത്മകമായ ഇടപെടലുകള്‍ ഉണ്ടാകണം. എങ്കില്‍ മാത്രമേ ഇനി ടൂറിസം മേഖലയെ തിരികെ പഴയ പ്രതാപത്തിലേക്കു കൊണ്ട് വരാനാകൂ എന്നും അദ്ദേഹം പറയുന്നു
'സംസ്ഥാനത്തെ ജി ഡി പി യുടെ 10 % ടൂറിസം മേഖലയുടെ സംഭാവനയാണ്. അതുകൊണ്ടു തന്നെ ഈ മേഖലക്ക് കാര്യമായ പാക്കേജ് പ്രഖ്യാപിക്കണം. കോവിഡ് നിബന്ധനകള്‍ക്ക് വിധേയമായി ചെറുകിട റിസോര്‍ട്ടുകള്‍ ഭാഗികയമായെങ്കിലും തുറക്കണം. അത് വഴി ആഭ്യന്തിര ടൂറിസം ഒരു ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമമെങ്കിലും നടത്തണം. അല്ലെങ്കില്‍ കേരളത്തിനാണ് വന്‍ ദുരന്തമാകും സമ്മാനിക്കുക. '
ഇ എം നജീബ്
പ്രസിഡന്റ്
കോണ്‍ഫെഡറേഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ്