കൊവിഡ് കാലത്ത് ലോട്ടറിയടിച്ചത് വിദ്യാര്‍ത്ഥികള്‍ക്കാണെന്നാണ് പൊതുവെ രക്ഷിതാക്കളുടെ വിചാരം. ഓണ്‍ലൈന്‍ ക്ലാസൊക്കെ ശരിയാവുമോ എന്ന ചിന്തയും അവര്‍ക്കുണ്ട്. അതിനാല്‍ തന്നെ കുട്ടികളെ കൂടുതല്‍ സമയം പഠിപ്പിക്കുവാന്‍ ശ്രമിക്കുന്നവരുമുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ തങ്ങളനുഭവിക്കുന്ന വേദന മാതാപിതാക്കളെ മനസിലാക്കിപ്പിക്കുവാന്‍ ഒരു അഞ്ച് വയസുകാരി വേണ്ടി വന്നു. സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ് അഞ്ചു വയസുകാരിയുടെ രോദനം. പിതാവിനോടാണ് കുരുന്ന് പരാതികളുടെ കെട്ടഴിക്കുന്നത്.
എപ്പോഴും എപ്പോഴും ജോലിചെയ്യാന്‍ താന്‍ പണിക്കാരിയൊന്നുമല്ലെന്ന് പഞ്ചാബി ഹൗസിലെ രമണന്‍ സ്റ്റൈലില്‍ മറുപടി പറയാനും പെണ്‍കുട്ടി മടിക്കുന്നില്ല. വീഡിയോയുടെ അവസാനം എഴുതിക്കൊണ്ടിരുന്ന പെന്‍സില്‍ വലിച്ചെറിഞ്ഞാണ് പെണ്‍കുട്ടി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനോടുള്ള തന്റെ പ്രതിഷേധം പ്രകടിപ്പിക്കുന്നത്. വീഡിയോ സമൂഹമാദ്ധ്യമങ്ങിളില്‍ വൈറലാകുകയാണ്.