മുൻ പോൺ സ്റ്റാർ മിയ ഖാലിഫയുടെ കണ്ണടയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഏവരുടെയും ചർച്ചാ വിഷയം. ലബനീസ് തലസ്ഥാനമായ ബെയ്‌റുട്ടിലുണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റ് ദുരിതത്തിൽ കഴിയുന്നവരെ സഹായിക്കുവാനായി മിയ തന്റെ കണ്ണട ലേലത്തിൽ വച്ചിരുന്നു. ലേലത്തിൽ ലഭിക്കുന്ന പണം പൂർണമായും ദുരിതബാധിതർക്ക് നൽകാനായിരുന്നു താരത്തിന്റെ തീരുമാനം. ലേലത്തിൽ വച്ച് മണിക്കൂറുകൾക്കുളളിൽ ലേല തുക 75 ലക്ഷമെത്തി. തന്റെ കണ്ണടയ്ക്ക് ഇത്രയും വില ലഭിക്കുമെന്ന് താരം പോലും കരുതിയിരുന്നില്ല.
കണ്ണടയുടെ വിലകേട്ട് അമ്പരന്ന താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലാവുന്നത്.താൻ ഞെട്ടിത്തരിച്ചിരിക്കുന്ന ചിത്രം മിയ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.പോൺ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാലത്ത് ഉപയോഗിച്ചിരുന്ന കണ്ണട ഇ–ബേയിലാണ് മിയ ലേലത്തിൽ വച്ചത്. മിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കണ്ണടയെ കുറിച്ചുള്ള വിവരങ്ങളും താരം പങ്കുവച്ചിരുന്നു. ലേലത്തിൽ നിന്ന് കിട്ടുന്ന തുക മുഴുവനായും റെഡ് ക്രോസ് വഴി ദുരിതബാധിതർക്ക് നൽകുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു.