covid

മലപ്പുറം: മലപ്പുറത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ജില്ല കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങിയേക്കുമെന്നാണ് റിപ്പോ‌ർട്ടുകൾ. ഇതുസംബന്ധിച്ച് ഇന്ന് ജില്ലാ ഭരണകൂടത്തിന്റെ ആലോചനായോഗത്തിൽ തീരുമാനമുണ്ടാകും.

ജില്ലയിൽ ലോക്ക്ഡൗണ്‍ പരിഗണിക്കണമെന്ന് പൊലീസ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി കൂടി ചർച്ച ചെയ്തായിരിക്കും ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം അന്തിമ തീരുമാനമെടുക്കുക. കഴിഞ്ഞ മൂന്ന് ദിവസവും 250ലധികമായിരുന്നു മലപ്പുറത്തെ പ്രതിദിനരോഗ വര്‍ദ്ധന.

ജില്ലയില്‍ ഇതുവരെ 2,266 പേരാണ് വിദഗ്ദ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗവ്യാപനം തടയുന്നതിന് ആരോഗ്യ ജാഗ്രത ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.