covid-death

കൊച്ചി: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മൂന്നുപേർ മരിച്ചു. കളമശേരി മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആലുവ സ്വദേശി മനയ്‌ക്കപ്പറമ്പിൽ അബ്‌ദുൾ ഖാദർ(73), കോട്ടയം വേളൂർ പരുവക്കുളത്തുമാലിൽ എബ്രഹാം ജേക്കബ്(92) എന്നിവരാണ് മരണമടഞ്ഞത്. കടുത്ത ശ്വാസം മുട്ടലിനെ തുടർന്നാണ് എബ്രഹാം ജേക്കബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകാതെ മരണമടഞ്ഞു. പിന്നീട് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ പടിയൂർ സ്വദേശി സൈമണാണ് രാവിലെ കൊവിഡ് ബാധിച്ച് മരിച്ചത്. 60 വയസായിരുന്നു. കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് സൈമൺ മരണത്തിന് കീഴടങ്ങിയത്.

ആലുവായിൽ മരണമടഞ്ഞ അബ്‌ദുൾ ഖാദറിന് ഹൃദ്യോഗവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നു.ഇദ്ദേഹത്തിന്റെ മരണകാരണം വ്യക്തമാകാൻ സ്രവം ആലപ്പുഴ എൻഐവി ലാബിലേക്ക് അയച്ചു.ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു മരണമടഞ്ഞ സൈമണിന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നടത്തിയ കൊവിഡ് പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഗുരുതരാവസ്ഥയിൽ ആയതോടെ ഈ മാസം 7ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇരിട്ടി ആശുപത്രി ഐ.സി.യുവിൽ നിന്ന് സമ്പർക്കത്തിലൂടെയാണോ രോഗം ബാധിച്ചത് എന്നാണ് സംശയം. സ്രവം കൂടുതൽ പരിശോധനയ്ക്കായി ആലപ്പുഴ ലാബിലേക്ക് അയച്ചു. ഇദ്ദേഹത്തിന്റെ അടുത്ത രണ്ട് ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.