ashiq-abu

കൊച്ചി: തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിനെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ എന്ന സിനിമയ്ക്ക് ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ പ്രദർശിപ്പിക്കാൻ സംഘടന അനുമതി നൽകുകയും മറ്റ് സിനിമകൾക്ക് അനുമതിയില്ലെന്ന് അറിയിക്കുകയും ചെയ്തതാണ് വിമർശനത്തിന് കാരണം. റിലീസിന് മുമ്പ് പൈറസി ഭീഷണി നേരിട്ടതിനാലാണ് ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ എന്ന സിനിമയ്ക്ക് ഒ ടി ടി പ്ളാറ്റ്ഫോമിൽ റിലീസ് അനുവദിക്കാൻ കാരണമെന്നാണ് ഫിയോക്ക് പറയുന്നത്. മറ്റ് സിനിമകൾ ഒ ടി ടി പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിച്ചാൽ ഭാവിയിൽ സഹകരിക്കില്ലെന്നും സംഘടന വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

ആന്റോ ജോസഫ് നിർമിച്ച് ടൊവിനോ തോമസ് നായകനാകുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. ചിത്രം ഈ മാസം 20ന് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ചില ഭാഗങ്ങൾ ചോർന്നതായി കഴിഞ്ഞമാസം നിർമ്മാതാവ് പൊലീസിൽ പരാതി നൽകിയിരുന്നു.

ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവർക്ക് പണികിട്ടും. സിനിമ തീയറ്റർ കാണില്ല. ജാഗ്രതൈ !