കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ കുറവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയിൽ ഇന്ന് വർദ്ധനവ്. പവന് 280 രൂപകൂടി 39,480 രൂപയായി. 4935 രൂപയാണ് ഗ്രാമിന്റെ വില. സ്വര്‍ണവിലയില്‍ 1,600 രൂപയുടെ ഇടിവുണ്ടായശേഷമാണ് ഇന്ന് 280 രൂപവര്‍ദ്ധിച്ചത്.
ആഗോള വിപണിയില്‍ ചൊവാഴ്ച സ്‌പോട്ട് ഗോള്‍ഡിന് ആറുശതമാനം ഇടിവുണ്ടായശേഷം വ്യാഴാഴ്ച ഒരു ശതമാനം വില ഉയര്‍ന്നു. ഔണ്‍സിന് 1,936.29 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ വെളളിയാഴ്ചയാണ് ഏറ്റവും ഉയര്‍ന്ന നിലവാരമായ 42000ല്‍ സ്വര്‍ണവില എത്തിയത്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു.