nrutyagopaldas

അയോദ്ധ്യ: രാമജന്മഭൂമി ക്ഷേത്ര ട്രസ്‌റ്റ് അദ്ധ്യക്ഷനായ നൃത്യ ഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. ആഗസ്‌റ്റ് 5ന് നടന്ന രാമക്ഷേത്ര ഭൂമിപൂജ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം നൃത്യ ഗോപാൽ ദാസ് വിശിഷ്‌ടാതിഥിയായി വേദി പങ്കിട്ടിരുന്നു. ഇത് ബിജെപി വൃത്തങ്ങൾക്ക് ആശങ്കയുണർത്തുന്നുണ്ട്.

ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ആർഎസ്എസ് അദ്ധ്യക്ഷൻ മോഹൻ ഭഗവതും നൃത്യ ഗോപാൽദാസിനൊപ്പം അന്ന് വേദിയിലുണ്ടായിരുന്നു. ശ്വാസതടസത്തെ തുടർന്ന് നൃത്യ ഗോപാൽ ദാസിന് നടത്തിയ പരിശോധനയിലാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ദാസിന് മതിയായ ചികിത്സ ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ മഥുര ജില്ലാ മജിസ്‌ട്രേ‌റ്റിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചുമതലപ്പെടുത്തിയിട്ടുണ്ട്.