sucide

കണ്ണൂർ: ഹോട്ടൽമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ധർമ്മശാല എൻജിനിയറിംഗ് കോളേജിന് സമീപം താമസിക്കുന്ന അഖില (36)യെയാണ് പുതിയതെരുവിലെ ഹോട്ടൽ മുറിയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്.

കണ്ണൂരിലെ ടെക്സ്റ്റൈൽ സ്ഥാപനത്തിൽ ഇന്റർവ്യൂ ഉണ്ടെന്നുപറഞ്ഞാണ് ചെവ്വാഴ്ച രാവിലെ യുവതി മുറിയെടുത്തെന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്. ബുധനാഴ്ച രാത്രിയായിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയോ എന്ന് വ്യക്തമല്ല.

വളപട്ടണം എസ് എച്ച് ഒ എം കൃഷ്ണൻ, എസ് ഐ എം ഷീജു, എസ് ഐ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.