gas-project

കൊച്ചി: എറണാകുളം നഗരത്തിൽ പുരോഗമിക്കുന്ന സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി.സമയബന്ധിതമായി തന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർത്തീകരിക്കും. 14,450 കണക്ഷനുകൾ ഇപ്പോൾ തന്നെ കൊടുക്കാൻ പാകത്തിലായി. റോഡിലൂടെയുളള പൈപ്പ് ലൈൻ പൂർത്തിയായാൽ ഉടനെ ഈ കണക്ഷൻ നൽകാനാകും. പദ്ധതിക്കായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മാസം തോറും അവലോകനം നടത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യോഗത്തിൽ പങ്കെടുത്തവരുടെ ആവശ്യങ്ങളും ആക്ഷേപങ്ങളുടെ പരിഹാരത്തിനായ മതിയായ ഇടപെടൽ നടത്താൻ ജില്ലാഭരണ സംവിധാനം നൽകാൻ നിർദ്ദേശവും നൽകി.