sandra-thomas

സമൂഹ മാദ്ധ്യമങ്ങളിൽ നിർമ്മാതാവും അഭിനേത്രിയുമായ സാന്ദ്രതോമസ് നേരിടുന്ന വിമർശനങ്ങളും തിരിച്ചുള്ള മറുപടികളും മലയാളിക്ക് പുത്തരിയല്ല. ഇപ്പോൾ ഒരു അശ്ലീല കമന്റുമായി എത്തിയയാൾക്ക് കണക്കിന് കൊടുത്തിരിക്കുകയാണ് സാന്ദ്ര. ശ്രദ്ധകിട്ടാൻ നഗ്നയായി വരാൻ കമന്റ് ഇട്ട ആളെക്കൊണ്ട് മാപ്പു പറയിച്ചാണ് ഇത്തവണ സാന്ദ്രതോമസ് സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്നത്.

പൊതു ഗ്രൂപ്പിലാണ് അശ്ലീലച്ചുവയുള്ള കമന്റുമായി ഇയാൾ എത്തിയത്. ഒരു പെൺകുട്ടിയുടെ അച്ഛനായ അയാൾ അത്തരത്തിൽ സാംസാരിച്ചതിൽ അയാളുടെ കുടുംബത്തെ കുറിച്ച് ഓർത്ത് ദു:ഖം തോന്നുന്നു എന്ന് കൂടി പറഞ്ഞു കൊണ്ടാണ് സാന്ദ്ര അയാളുടെ പ്രതികരണം അറിയിച്ചത്. ഇന്ന് എന്റെ ദിനം എന്നെഴുതിയാണ് അയാളുടെ മെസേജ് താരം പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

sandra-thomas-post

ക്ഷമ പറഞ്ഞ ശേഷം ആരോടും അങ്ങനെ ചെയ്യില്ല എന്ന് പേര് വെളിപ്പെടുത്താത്ത ആൾ പറയുകയായിരുന്നു. രണ്ട് പെൺമക്കളുടെ അമ്മ കൂടിയാണ് സാന്ദ്ര. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്റെ മക്കൾ പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിനെപ്പറ്റിയുള്ള വിമർശനങ്ങൾക്ക് സാന്ദ്ര ഫേസ്ബുക്കിൽ മറുപടി കുറിപ്പെഴുതിയിരുന്നു.