akshay-kumar

2020 ഫോബ്‌സ് പട്ടികയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരുടെ വിവരം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ്. അമ്പത്തിരണ്ടുകാരനായ നടന്റെ വരുമാനം ഏകദേശം 48.5 മില്യണ്‍ ഡോളര്‍ ആണെന്ന് കണക്കാക്കപ്പെടുന്നു. പട്ടികയില്‍ ഇടംനേടിയ ഏക ഇന്ത്യക്കാരനെന്ന പ്രത്യേകതയും അക്ഷയ് കുമാറിനുണ്ട്.

അക്ഷയ് കുമാറിന്റെ പ്രതിഫലത്തിന്റെ ഭൂരിഭാഗവും വിവിധ ബ്രാൻഡുകളിൽ നിന്നാണ്. അതിൽ അത്ഭുതപ്പെടാനുമില്ല,കാരണം 30ൽ അധികം ആഡംബര ബ്രാൻഡുകളുടെ മുഖമാണ് അക്ഷയ് കുമാര്‍. ഒരു പരസ്യ ഷൂട്ടിന്റെ ഓരോ ദിവസവും 2 - 3 കോടി വരെയാണ് താരം ഈടാക്കുന്നതന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഡഫ് & ഫെല്‍പ്‌സിന്റെ റിപ്പോർട്ടനുസരിച്ച്, അക്ഷയ് കുമാറിന്റെ ബ്രാന്‍ഡ് മൂല്യം 742 കോടി രൂപയാണ്.

2020 ജൂണില്‍ ഫോബ്സ് മാസിക പുറത്തിറക്കിയ കണക്കിൽ ലോകത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിലും അക്ഷയ്കുമാര്‍ ഇടം നേടിയിരുന്നു. നൂറുപേരുടെ പട്ടികയില്‍ 52-ാം സ്ഥാനക്കാരനായിരുന്നു താരം.