ashakishore

കൊച്ചി: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയുടെ ഡയറക്ടറായി ഡോ.ആശാ കിഷോറിന് തുടരാം. കാലാവധി നീട്ടിയത് സ്റ്റേചെയ്തുളള കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധി ഹൈക്കോടതി റദ്ദ് ചെയ്തു. ഇതോടെ 2025 വരെ ആശാകിഷോറിന് ശ്രീചിത്ര ഡയറക്ടർ ആയി തുടരാനാവും. അവധി റദ്ദാക്കി ഉടൻ തിരികെ ജോലിയിൽ പ്രവേശിക്കുമെന്ന് ആശ കിഷോർ വ്യക്തമാക്കി.

ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയാണ് ഡോ.ആശാ കിഷോറിനെ ഡയറക്ടർ സ്ഥാനത്ത് തുടരാൻ നേരത്തേ അനുവദിച്ചത്.

എന്നാൽ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി ശാസ്ത്ര സാങ്കേതിക മന്ത്രാലയം ഉത്തരവ് തടഞ്ഞു. ഇതിനിടെ ശ്രീചിത്രയിലെ തന്നെ മറ്റൊരു ഡോക്ടർ ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയുടെ തീരുമാനത്തിനെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ട്രൈബ്യൂണൽ തീരുമാനം സ്റ്റേ ചെയ്തത്.