തിരുവനന്തപുരം: നമ്മുടെ നിരത്തിലൂടെ ഓടുന്ന വണ്ടികൾ തിരിച്ചറിയാനുപയോഗിക്കുന്ന പ്രധാന മാർഗമാണല്ലോ നമ്പർപ്‌ളേറ്റ്. ഈ നമ്പർ പ്‌ളേറ്റുകൾ പല നിറത്തിലുളളതിന്റെ പിന്നിലെ വസ്‌തുത അറിയാമോ? വെളളയിൽ കറുപ്പ് അക്ഷരം സാധാരണ ഉപയോഗത്തിനുളള വാഹനം, മഞ്ഞയിൽ കറുപ്പ് അക്ഷരം ടാക്‌സി പോലുളളവ. ഇത്രയുമാകും നമ്മുടെ അറിവ്. എന്നാൽ വിവിധ തരം നമ്പർ പ്‌ളേറ്റുകളും അവയുടെ നിറത്തിനുളള അടിസ്ഥാനവും എന്താണെന്ന് വ്യക്തമാക്കുകയാണ് മോട്ടോർ വാഹന വകുപ്പിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ.
മോട്ടോർ വാഹന വകുപ്പിന്റെ പോസ്‌റ്റിന്റെ പൂർണരൂപം ഇങ്ങനെ
ചുവപ്പ്, പച്ച, നീല, മഞ്ഞ എന്നീ പല നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ നമ്മുടെ നാട്ടിലെ വാഹനങ്ങളിൽ നാം ദിനേന കാണുന്നുണ്ട് . എന്തിനാണ് ഇങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ? ഒരാൾക്ക് അയാളുടെ താൽപര്യം അനുസരിച്ച് തന്റെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മാറ്റാൻ സാധിക്കുമോ? എന്നതിനുള്ള ഉത്തരമാണ് ഇൗ പോസ്റ്റ് .
രാജ്യത്ത് ഒരു വാഹനം ഏത് നിലക്ക് റോഡിൽ ഉപയോഗിക്കുന്നു എന്നത് തന്നെയാണ് നമ്പർ പ്ലേറ്റുകളുടെ ഇൗ നിറങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് (പച്ച നിറം ഒഴികെ) ...പച്ച നിറം മാത്രം ആ വാഹനത്തിലെ ഇന്ധനത്തെയാണ് സൂചിപ്പിക്കുന്നത്. അതായത് വൈദ്യുതി ഇന്ധനമാക്കിയ ഇലക്ട്രിക് വാഹനങ്ങൾക്ക് രാജ്യത്ത് ഉടനീളം അനുവദിച്ചിട്ടുള്ളത് പച്ച നിറത്തിലുള്ള നമ്പർ പ്ലേറ്റുകൾ ആണ്.