വാഷിംഗ്ടൺ: വീണ്ടുമൊരു പുസ്തകവുമായി എത്തുകയാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റേജ് എന്ന് പേരിട്ടിരിക്കുന്ന പുസ്തകം സെപ്തംബർ 15ഓടുകൂടിയാകും വിപണിയിലെത്തുക. പുതിയ പുസ്തകത്തിൽ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നുമായുള്ള സൗഹൃദത്തെക്കുറിച്ചും പരസ്പരം എഴുതിയ 25 കത്തുകളെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. സിമൺ ആൻഡ് ഷസ്റ്റർ ആണ് പുസ്തകം വിപണിയിലെത്തിക്കുന്നത്. ആകെ മൂന്നു തവണയാണ് ട്രംപും കിമ്മും പരസ്പരം കണ്ടിട്ടുള്ളത്. 2018 ജൂണിൽ സിംഗപ്പൂരിൽ നടന്ന കൂടിക്കാഴ്ചയാണ് ചരിത്രപ്രാധ്യാന്യമർഹിക്കുന്നത്. ആ കൂടിക്കാഴ്ചയ്ക്കു ശേഷം നടന്ന ഒരു റാലിയിൽ അഭിസംബോധന ചെയ്തു സംസാരിക്കവേ ട്രംപ് പറഞ്ഞതിങ്ങനെ 'രണ്ട് പുരുഷന്മാർ തമ്മിൽ പ്രണയത്തിലായി. അവർ പരസ്പരം മനോഹരമായ കത്തുകളെഴുതി." സുന്ദരവും മനോഹരവുമായ 25 കത്തുകളാണ് ഇവർ പരസ്പരം എഴുതിയത്. 2018ൽ പുറത്തിറങ്ങിയ ഫിയർ എന്ന പുസ്തകത്തിന്റെ തുടർച്ചയാണ് ഇതെന്നും അവകാശവാദമുണ്ട്.