ആലിയ ഭട്ടിന്റെ പുതിയ ചിത്രമായ 'സഡക്ക് 2' ട്രെയിലര്‍ കഴിഞ്ഞ ദിവസം റീലീസ് ചെയ്തിരുന്നു. ആലിയ ഭട്ട്, പൂജാ ഭട്ട്, സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. എന്നാല്‍ യൂട്യൂബില്‍ ട്രെയിലര്‍ എത്തിയതോടെ ഡിസ്‌ലൈക്ക് പെരുമഴയാണ്. ട്രെയിലറിന് ഇതിനകം മുപ്പതിനായിരത്തിലേറെ ഡിസ് ലൈക്കും ആറായിരത്തിലേറെ ലൈക്കുകളുമാണ് ലഭിച്ചിട്ടുള്ളത്.
ഇതോടെ ട്രോളുകളിൽ നിറയുകയാണ് ആലിയ ഭട്ടും സംവിധായകൻ ഒമര്‍ ലുലുവും. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ്വിലെ രണ്ടാമത്തെ ഗാനത്തിനും യൂട്യൂബില്‍ ഡിസ് ലൈക്ക് പെരുമഴയായിരുന്നു. ഫ്രീക്ക് പെണ്ണേ..എന്ന ഗാനം ലൈക്കുകളേക്കാള്‍ കൂടുതല്‍ ഡിസ്ലൈക്കുകളുമായിട്ടാണ് യൂട്യൂബിൽ ട്രെന്‍ഡിംഗ് ആയത്. ട്രോൾ ഇഷ്ടപ്പെട്ട സംവിധായകൻ തന്റെ ഫേസ്ബുക്ക് പേജിൽ അത് പോസ്റ്റ് ചെയ്യുകയും ചെയ്തു.
മഹേഷ് ഭട്ടിന്റെ സംവിധാനത്തിലാണ് 'സഡക്ക് 2' പുറത്തിറങ്ങുന്നത്. നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ ആരോപണങ്ങള്‍ മഹേഷ് ഭട്ടിനെതിരെ വന്നിരിക്കുന്നതിനിടയ്ക്ക് പുതിയ സിനിമയുമായി അദ്ദേഹം എത്തിയിരിക്കുന്നതാണ് സിനിമാ പ്രേമികളെ ചൊടിപ്പിച്ചിരിക്കുന്നത്.