റിയാദ്: പിത്താശയ ശസ്ത്രക്രിയയ്ക്ക് ശേഷം, നിയോം നഗരത്തിലെ കൊട്ടാരത്തിൽ വിശ്രമത്തിനായി സൗദി ഭരണാധികാരി സൽമാൻ രാജാവ് മടങ്ങിയെത്തി. ശസ്ത്രക്രിയ കഴിഞ്ഞ് 10 ദിവസത്തിനു ശേഷമാണ് രാജാവ് വിശ്രമത്തിനായി കൊട്ടാരത്തിലെത്തിയിരിക്കുന്നത്. നേരത്തെ രാജാവിന്റെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങൾ പരന്ന സാഹചര്യത്തിൽ അദ്ദേഹം ആശുപത്രിയിൽ വച്ച് വിർച്വൽ ക്യാബിനറ്റ് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുന്ന വീഡിയോ മാദ്ധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. സൗദിയുടെ സ്വപ്‌ന പദ്ധതിയായ നിയോം നഗരത്തിന്റെ നിർമ്മാണ പ്രവർത്തനം നടന്നു വരുന്നതേയുള്ളൂ. 500 ലക്ഷം കോടി ഡോളറാണ് നിർമ്മാണ തുക.