വാഷിംഗ്ടൺ:രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കമല ഹാരിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 6,000 ഡോളർ സംഭാവന ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട്. കമല കാലിഫോർണിയ അറ്റോർണി ജനറലായിരിക്കെ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഫണ്ട് നൽകിയെന്നാണ് കാമ്പയിൻ ഫിനാൻസ് റെക്കോർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്.പ്രചാരണ ഫണ്ടിലേക്ക് 2011 സെപ്തംബറിൽ ട്രംപ് 5,000 ഡോളറും 2013 ഫെബ്രുവരിയിൽ 1,000 ഡോളറും നൽകി. 2015ൽ ട്രംപ് പ്രസിഡന്റ് സ്ഥാനാർത്ഥിയായുള്ള പ്രചാരണം ആരംഭിച്ചതോടെ, തനിക്ക് നൽകിയ സംഭാവനകൾ ചാരിറ്റിക്ക് നൽകിയതായി കമല വ്യക്തമാക്കിയിരുന്നു.