ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലിഖാനും. ഇപ്പോഴിതാ, ഇവരുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തുന്നു. കരീന കപൂർ രണ്ടാമതും അമ്മയാകാനൊരുങ്ങുന്ന സന്തോഷം താര ദമ്പതികൾ തന്നെയാണ് ആരാധകരെ അറിയിച്ചത്..2012ലാണ് കരീനയും സെയ്ഫും വിവാഹിതരാകുന്നത്. 2016 ഡിസംബർ ഇരുപതിനായിരുന്നു ആദ്യപുത്രൻ തൈമൂറിന്റെ ജനനം. ഇടയ്ക്ക് കരീന കരിയറിൽ നിന്നും ബ്രേക്ക് എടുത്തിരുന്നുവെങ്കിലും പിന്നീട് വീണ്ടും സജീവമായി. ആമിർഖാന്റെ നായികയായി ലാൽ സിങ് ഛദ്ദയാണ് പുതിയ ചിത്രം. ഡിസംബറിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം.ബോളിവുഡിലെ താരപുത്രന്മാരിൽ ആരാധകരുടെ കാര്യത്തിൽ ഏറ്റവും മുന്നിലാണ് തൈമൂർ. തൈമൂറിന്റെ ചിത്രങ്ങളും വിശേഷങ്ങളും താരങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട