lena

ലെന സംവി​ധായി​കയാകുന്നു.ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്.​ രചന നി​ർവഹി​ക്കുന്നതും ലെനയായി​രി​ക്കും. തി​രക്കഥയുടെ ഫ​സ്റ്റ് ​ഡ്രാ​ഫ്ട് ​ക​ഴി​ഞ്ഞശേഷം ​ ​​ ​തി​ര​ക്ക​ഥ​ ​മ​റ്റൊ​രാ​ളെ​ ​കൊ​ണ്ട് ​എ​ഴു​തി​ക്കാ​നാ​ണ് ​ ലെനയുടെ ആ​ലോ​ച​ന.​ ​എ​ഴു​ത്ത് ​കു​ഴ​പ്പ​മി​ല്ലെ​ന്ന് ​തോ​ന്നി​യാ​ൽ​ ​ചി​ല​പ്പോ​ൾ​ ​തി​ര​ക്ക​ഥ​യും​ ​താൻ​ ​ത​ന്നെ​ ​എ​ഴു​തുമെന്ന് ലെന പറയുന്നു.​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ചി​ത്രത്തി​ന്റെ ഷൂട്ടി​ംഗ് ആരംഭി​ക്കാനാണ് നീക്കം.​ ​ജ​യ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​സ്നേ​ഹം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ലെ​ന​ ​അ​ഭി​ന​യ​രം​ഗ​ത്തേക്ക് എത്തുന്നത്. അ​നേ​ക​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ത​മി​ഴി​ലും​ ​എ​യ​ർ​ ​ലി​ഫ്ടി​ലൂ​ടെ​ ​ബോ​ളി​വു​ഡി​ലും​ ​താ​രം​ ​എ​ത്തി.​ ​ച​ക്ര​വ​ർ​ത്തി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​തെ​ലു​ങ്കി​ലും​ ​സാ​ന്നി​ദ്ധ്യം​ ​അ​റി​യി​ച്ചു.​ ​ലെ​ന​യു​ടെ​ ​അ​ഭി​ന​യ​ജീ​വി​തം​ ​കാ​ൽ​നൂ​റ്റാ​ണ്ട് ​പി​ന്നി​ടു​ക​യാ​ണ്.​ ​