university-of-kerala-logo

പ്രാക്ടി​ക്കൽ

18 മുതൽ ആരം​ഭി​ക്കുന്ന നാലാം സെമ​സ്റ്റർ എം.​എ​സ്‌സി ഫിസിക്സ് പ്രാക്ടി​ക്കൽ പരീ​ക്ഷ​യുടെ പരീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളായ ബിഷപ്പ് മൂർ കോളേജ് മാവേ​ലി​ക്ക​ര, എം.​എം.​എൻ.​എ​സ്.​എസ് കോളേജ് കൊട്ടി​യം, എൻ.​എ​സ്.​എസ് കോളേ​ജ്, പന്ത​ളം, എസ്.ഡി കോളേ​ജ്, ആല​പ്പു​ഴ, എസ്.​എൻ കോളേ​ജ്, ചെങ്ങ​ന്നൂർ, എസ്.​എൻ കോളേജ് ഫോർ വിമൺ, കൊല്ലം, എസ്.​എൻ കോളേ​ജ്, കൊല്ലം, എസ്.​എൻ കോളേ​ജ്, പുന​ലൂർ, എസ്.​എൻ കോളേ​ജ്, ശിവ​ഗി​രി, ടി.​കെ.​എം. കോളേ​ജ് ഓഫ് ആർട്സ് കൊല്ലം, ഇമ്മാ​നു​വേൽ കോളേ​ജ്, വാഴിച്ചൽ കോളേ​ജു​ക​ളിലെ പുതു​ക്കിയ ടൈംടേ​ബിൽ വെബ്‌സൈ​റ്റിൽ.

പ്രോജക്ട് ആൻഡ് വൈവ

തിരു​വ​ന​ന്ത​പുരം ജില്ല​യിലെ നാഷ​ണൽ കോളേ​ജ്, അമ്പ​ല​ത്ത​റ, യു.​ഐ.​ടി ​കു​റ​വൻകോ​ണം, യു.​ഐ.​ടി ​പി​ര​പ്പൻകോ​ട്, ഗവൺമെന്റ് കോളേ​ജ്,​കാ​ര്യ​വ​ട്ടം, എ.ജെ. കോളേ​ജ്, തോന്ന​യ്ക്കൽ, സി.​എ.​എസ്, ധനു​വ​ച്ച​പുരം കോളേ​ജു​ക​ളിലെ മാറ്റി​വച്ച ആറാം സെമ​സ്റ്റർ ബി.​എ​സ് സി കമ്പ്യൂ​ട്ടർ സയൻസ് മേജർ പ്രോജക്ട് ആൻഡ് വൈവ 17, 18 തീയ​തി​ക​ളിൽ ന​ട​ത്തും. വിദ്യാർത്ഥി​കൾക്ക് ഓൺലൈ​നായും പ്രോജക്ട് ആൻഡ് വൈവ അറ്റൻഡ് ചെയ്യാം. വിശ​ദ​വി​വ​ര​ങ്ങൾ അതതു കോളേ​ജിൽ നിന്നും ലഭ്യമാകും.