തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ വിപ്ലവത്തിന്റെ പിതാവ് ഡോ. വിക്രം സാരാഭായിയ്ക്ക് ആദരമൊരുക്കി ഐ.എസ്.ആർ.ഒ. സാരാഭായിയുടെ 101 ാം ജന്മവാർഷികത്തിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിലെ 'സാരാഭായ് ഗർത്ത' ത്തിന്റെ ചിത്രം പുറത്തുവിട്ടാണ് അവർ ആദരവുനൽകിയത്. ചന്ദ്രയാൻ 2 ഓർബിറ്ററാണ് ചന്ദ്രന്റെ ഉത്തരധ്രുവത്തിലെ മറെ സെറിനിറ്റാറ്റിസ് മേഖലയിലുള്ള ഗർത്തത്തിന്റെ ചിത്രം പകർത്തിയത്. വിക്രം സാരാഭായിയോടുള്ള ആദരസൂചകമായാണ് ഗർത്തത്തിനു ആ പേരു നൽകിയത്. ജൂലായ് 30നു ചന്ദ്രയാൻ 2 ലെ ടെറയ്ൻ മാപ്പിംഗ് കാമറ 2 ഉപയോഗിച്ചു പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും വൈറലാണ്.