വനം വകുപ്പിൽ കാറ്റഗറി നമ്പർ 12/18 വിജ്ഞാപന പ്രകാരം ഫോറസ്റ്റ് റേഞ്ചർ (റേഞ്ച് ഫോറസ്റ്റ് ഓഫീസർ) എൻ.സി.എ.-ഈഴവ/ തിയ്യ/ ബില്ലവ തസ്തികയിലേക്ക് 21 ന് രാവിലെ 7 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ ശാരീരിക അളവെടുപ്പും അഭിമുഖവും നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ.
ഗൾഫ്/ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നിട്ടുളളവർക്കും ക്വാറന്റൈൻ കാലാവധിയിലുൾപ്പെട്ടവർക്കും മറ്റ് രോഗബാധയുളളവർക്കും ഹോട്ട്സ്പോട്ട്, കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടവർക്കും അഭിമുഖ തീയതിക്കുമുമ്പ് പ്രൊഫൈലിൽ അപ്ലോഡ് ചെയ്യുന്ന അപേക്ഷപ്രകാരം തീയതി മാറ്റി നൽകും. അഭിമുഖത്തിന് ഹാജരാകുന്നവർ വെബ്സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്ന കൊവിഡ്19 ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപ്ലോഡ് ചെയ്യണം.
പ്രമാണപരിശോധന
കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ കാറ്റഗറി നമ്പർ 444/16 വിജ്ഞാപന പ്രകാരമുളള അഗ്രികൾച്ചറൽ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ട തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാർത്ഥികളുടെ പ്രമാണപരിശോധന പി.എസ്.സി ആസ്ഥാന ഓഫീസിലും കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലുള്ളവർക്ക് അതത് ജില്ലകളിലെ പി.എസ്.സി മേഖലാ ഓഫീസുകളിലും മറ്റ് ജില്ലകളിലുള്ളവർക്ക് അതത് ജില്ലാ ഓഫീസിലും വച്ച് 17 മുതൽ പ്രമാണപരിശോധന നടത്തും.