
ന്യൂഡൽഹി:ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന കോൺഗ്രസ് ഇതര നേതാവായി നരേന്ദ്ര മോദി. എ.ബി വാജ്പേയി ആകെ 2268 ദിവസം മാത്രമാണ് പ്രധാനമന്ത്രി പദത്തിൽ ഇരുന്നത്. ഇത് മറികടന്നാണ് നരേന്ദ്ര മോദി ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന കോൺഗ്രസ് ഇതര പ്രധാനമന്ത്രിയാകുന്നത്.
2014 മെയ് 26 നാണ് നരേന്ദ്ര മോദി ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 2019 മെയ് 30 ന് രണ്ടാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുന്ന നാലാമത്തെ നേതാവാണ് നരേന്ദ്ര മോദി.