malayora-highway

കൊല്ലം: സംസ്ഥാനത്തെ മലയോരങ്ങളിലൂടെ കടന്നുപോകുന്ന തരത്തിൽ നിർമ്മാണം പുരോഗമിക്കുന്ന മലയോര ഹൈവേയുടെ ഇരുവശങ്ങളിലും തണൽ മരങ്ങൾ നട്ടു വളർത്തുന്ന പദ്ധതിയുമായി വനംവകുപ്പ്. ''തണൽവീഥി '' എന്ന പുതിയ പദ്ധതിയുടെ ആദ്യഘട്ടം കൊല്ലം ജില്ലയിലെ അഞ്ചൽ - കുളത്തൂപ്പുഴ ഭാഗത്ത് നടപ്പാക്കും. പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സാമൂഹ്യവനവൽക്കരണ വിഭാഗവും ചേർന്നാണ് പദ്ധതി നടപ്പാക്കുക. വെള‌ളിയാഴ്‌ച രാവിലെ 10ന് വനംവകുപ്പ് മന്ത്രി
അഡ്വ.കെ.രാജു പദ്ധതി ഉദ്‌ഘാടനം ചെയ്യും. നിർവഹിക്കും.സ്ഥലത്തെ ജനപ്രതിനിധികളും വിവിധ വകുപ്പ് മേധാവികളും ചടങ്ങിൽ പങ്കെടുക്കും.