dog-

റാലീ : അമേരിക്കയിൽ വീണ്ടും കൊവിഡ് ബാധിച്ച് വളർത്തുനായ ചത്തു. നോർത്ത് കാരോലിനയിലാണ് കൊവിഡിനെ തുടർന്ന് ന്യൂഫൗണ്ട്‌ലാൻഡ് ഇനത്തിൽപ്പെട്ട നായ ചത്തത്. കടുത്ത ശ്വാസതടസം അനുഭവപ്പെട്ട നായയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയത്. നായയുടെ ഉടമസ്ഥരിൽ ഒരാൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അമേരിക്കയിൽ ഇതുവരെ എട്ട് സംസ്ഥാനങ്ങളിലായി 13 ഓളം വളർത്തുനായകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ കൊവിഡ് മൂലം മരണത്തിന് കീഴടങ്ങുന്ന മൂന്നാമത്തെ നായയാണിത്. നേരത്തെ സൗത്ത് കാരോലിനയിൽ 9 വയസുള്ള മിക്സിഡ് ബ്രീഡ് ഇനത്തിലെയും സ്‌റ്റേറ്റൻ ഐലന്റിൽ 7 വയസുള്ള ജർമൻ ഷെപ്പേർഡ് ഇനത്തിലെയും വളർത്തുനായകൾ ചത്തിരുന്നു.