munnarlandscape

തിരുവനന്തപുരം: ജൈവവൈവിധ്യ സംരക്ഷണവും പ്രാദേശിക ജനതയുടെ ഉപജീവനമാർഗ വികസനവും ലക്ഷ്യമാക്കി യു.എൻ.ഡി.പി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന മൗണ്ടൻ ലാന്റ്‌സ്കേപ്പ് പദ്ധതിയുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി.

മൂന്നാർ മേഖലയിൽ അഞ്ചുനാടിനും സമീപ ഭൂവ്യവസ്ഥയ്ക്കും വേണ്ടിയുള്ള പദ്ധതിയാണിത്. ജനങ്ങളുടെ ആശങ്കകൾ ദൂരീകരിച്ച് വിവിധ മേഖലയിലുള്ളവരുമായി നടത്തിയ കൂടിയാലോചനയ്ക്കു ശേഷമാണ് പദ്ധതിയ്ക്ക് പുനരവതരിപ്പിക്കുന്നത്.

സംസ്ഥാനതല പദ്ധതി രേഖ അടിയന്തിരമായി തയ്യാറാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അയക്കും, യു.എൻ.ഡി.പി. കേന്ദ്ര സർക്കാര്‍ മുഖേന നല്‍കുന്ന 35 കോടി രൂപ ഗ്രാന്റ് നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കേണം. വനം വകുപ്പും ഹരിതകേരള മിഷനും ചേർന്ന് തുടര്‍ നടപടികൾ കൈക്കൊള്ളണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.