തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുള്ളതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. അടുത്തമാസം പ്രതിദിനം 10,000 മുതൽ 20,000 വരെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാദ്ധ്യതയുണ്ട്. കൊവിഡ് കേസുകൾ വർദ്ധിക്കുമ്പോൾ അതിന് ആനുപാതികമായി മരണനിരക്ക് ഉയരും എന്ന കാര്യം ഭയത്തോടെ കാണണമെന്നും ആരോഗ്യമന്ത്രി ഓർമ്മിപ്പിച്ചു.കേസുകൾ കൂടുന്ന സാഹചര്യം നേരിടാൻ സർക്കാരും ആരോഗ്യവകുപ്പും സജ്ജമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.അടുത്ത മാസത്തോടെ സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിശക്തമാകുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.