സതാംപ്ടൺ : ഇംഗ്ളണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്റെ ഇന്നിംഗ്സ് മഴ തടസപ്പെടുത്തി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 126/5 എന്ന നിലയിലാണ് സന്ദർശകർ. 85/2 എന്ന നിലയിൽ എത്തിയപ്പോഴാണ് ആദ്യം കളി നിറുത്തിവയ്ക്കേണ്ടിവന്നത്. ഒാപ്പണർ ഷാൻ മസൂദ്(1), നായകൻ അസ്ഹർ അലി (20) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് അപ്പോഴേക്കും നഷ്ടമായത്.ജയിംസ് ആൻഡേഴ്സണാണ് ഇരുവരെയും പുറത്താക്കിയത്.
തുടർന്ന് കളി പുനരാരംഭിച്ചപ്പോൾ ആബിദ് അലി(60), ആസാദ് ഷഫീഖ് (5),ഫവാദ് ആലം(0) എന്നിവരെക്കൂടി നഷ്ടമായി.ബാബർ അസമും (25*), മുഹമ്മദ് രിസ്വാനും (4*) ആണ് ക്രീസിൽ.