kk-selvam

ചെന്നൈ: ബി.ജെ.പിയുമായി അടുത്തതിന്റെ പേരിൽ എം.എൽ.എ. കെ.കെ. സെൽവത്തെ ഡി.എം.കെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഓഗസ്റ്റ് അഞ്ചിന് സെൽവത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സെൽവത്തെ പുറത്താക്കിയത്. പാർട്ടിക്ക് അപമാനമുണ്ടാക്കുകയും അച്ചടക്കം ലംഘിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് ഡി.എം.കെ. അറിയിച്ചു.

അടുത്തിടെ, സെൽവം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിക്കുകയും ബി.ജെ.പി. അദ്ധ്യക്ഷൻ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കൂടാതെ ബി.ജെ.പി. ആസ്ഥാനമായ കമലാലയം സന്ദർശിക്കുകയും ഡി.എം.കെയിൽ കുടുംബ രാഷ്ട്രീയമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.