കൊവിഡിന് കാരണമായ കൊറോണ വൈറസിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ ഇനി തായ്ലൻഡ് ഗവേഷകരും. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലെ ഗവേഷകയായ ഷീ സെൻഗ്ലിയും അമേരിക്കൻ സന്നദ്ധ സംഘടനയായ ഇക്കോ ഹെൽത്ത് അലയൻസും ചൈനയിലെ ഗുഹകളിൽ വിവിധ പഠനങ്ങൾ നടത്തിക്കഴിഞ്ഞു. ഇപ്പോഴിതാ ചൈനയുടെ അയൽ രാജ്യങ്ങളിലൊന്നായ തായ്ലൻഡും അത്തരമൊരു പഠനത്തിനൊരുങ്ങുകയാണ്.