uae-covid

ദുബായ്: ഇരുപത്തിനാലു മണിക്കൂറിനിടെ കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാതെ യു.എ.ഇ. രാജ്യത്ത് ഇന്ന് 277 പേർക്കാണ് രോഗബാധയുള്ളതായി കണ്ടെത്തിയത്. 68,964 പേരിൽ കൊവിഡ് പരിശോധന നടത്തിയ ശേഷമാണ് രോഗബാധിതരെ കണ്ടെത്തിയത്. അതേസമയം രാജ്യത്ത് 179 പേർ രോഗമുക്തിയും നേടിയിട്ടുണ്ട്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 57,372 ആയി ഉയർന്നിട്ടുണ്ട്.

നിലവിൽ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 358 ആണ്. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 68,964. കഴിഞ്ഞ ഏതാനും ആഴ്ചകളായി മികച്ച കൊവിഡ് പ്രതിരോധമാണ് രാജ്യം കാഴ്ചവയ്ക്കുന്നത്. ജനങ്ങൾക്ക് കൃത്യവും കണിശവുമായ നിർദ്ദേശങ്ങൾ നൽകുന്നതിലൂടെയും രോഗപരിശോധന മികച്ച രീതിയിൽ നടപ്പാക്കുന്നതിലൂടെയുമാണ് രാജ്യംരോഗത്തെ അകറ്റി നിർത്തുന്നത്.