nikki-galrani

തെന്നിന്ത്യൻ നടി നിക്കി ഗിൽറാണിക്ക് കൊവിഡ് രോഗം. നിക്കി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ആഴ്ചയാണ് താൻ ടെസ്റ്റിന് വിധേയയായതെന്നും ഇപ്പോൾ താൻ തിരിച്ചുവരവിന്റെ പാതയിലാണെന്നും നിക്കി ട്വിറ്ററിൽ കുറിച്ചു. തന്റേത് താരതമ്യേന കാഠിന്യം കുറഞ്ഞ കേസാണെന്നും പനി, തൊണ്ടവേദന, ഭക്ഷണത്തിനു രുചി അനുഭവപ്പെടാതിരിക്കുക, ഗന്ധം തിരിച്ചറിയാതിരിക്കുക തുടങ്ങിയ രോഗലക്ഷണങ്ങൾ തനിക്ക് ഉണ്ടായിരുന്നവെന്നും നിക്കി വിശദീകരിക്കുന്നു.

I was tested Positive for #COVID-19 last week.
I’m on my way to recovery and feeling much better now 🙏🏻😊
I’d like to thank my close ones for looking out for me, all the frontline Health Workers & mainly the #Chennai #TamilNadu #Corporation for their Constant Support ♥️ pic.twitter.com/bk6QsIqqZz

— Nikki Galrani (@nikkigalrani) August 13, 2020

കൊവിഡ് രോഗം സംബന്ധിച്ച് നിരവധി അബദ്ധധാരണകളും ദുഷ്പ്രചാരണങ്ങളും നിലനില്കുന്നതിനാലാണ് താൻ തന്റെ അനുഭവം വിശദീകരിക്കുന്നതെന്നും നിക്കി ട്വിറ്ററിലൂടെ പറഞ്ഞു. അതോടൊപ്പം കൊവിഡ് രോഗത്തിന്റെ സാഹചര്യത്തിൽ നാം പാലിക്കേണ്ട മാർഗ്ഗനിർദേശങ്ങളെ കുറിച്ചും നിക്കി ഓർമിപ്പിക്കുന്നുണ്ട്. തന്നെ പരിചരിച്ച തന്റെ അടുത്തവരോടും ആരോഗ്യപ്രവർത്തകർക്കും തമിഴ്‌നാട് ചെന്നൈ കോർപറേഷനോടും നിക്കി തന്റെ നന്ദി അറിയിച്ചു. വെള്ളിമൂങ്ങ, 1983 തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നിക്കി ഗൽറാണി.