ജയ്പൂർ: രാജസ്ഥാനിൽ രാഷ്‌ട്രീയ പ്രതിസന്ധി മറികടന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ അവസാന നീക്കവുമായി ബി.ജെ.പി. വെളളിയാഴ്ച നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബി.ജെ.പിയുടെ നീക്കം.എന്നാൽ ഇതിനെതിരെ വിശ്വാസ വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഗ്രസ്. മുഖ്യമന്ത്രി അശോക് ഗെലോട്ട് വിശ്വാസ പ്രമേയം കൊണ്ടുവന്നാൽ ബി.ജെ.പി കൊണ്ട് വരുന്ന അവിശ്വാസ പ്രമേയം റദ്ദാകും. ഇത് മുന്നിൽ കണ്ടാണ് സർക്കാർ നടപടി.
സച്ചിൻ പെെലറ്റിന്റെയും 18 എം.എൽ.എമാരുടെയും പിന്തുണയില്ലാതിരുന്ന സമയത്ത് പോലും അശോക് ഗെലോട്ട് വിശ്വാസ വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നു. 102 എം.എൽ.എമാരുടെ പിന്തുണ മാത്രമാണ് അന്ന് ഗെലോട്ടിനുണ്ടായിരുന്നത്. എന്നാൽ ഗവർണർ ഇതിന് അനുമതി നൽകിയിരുന്നില്ല. സച്ചിൻ പെെലറ്റിനെയും വിമത എം.എൽ.എമാരെയും തിരികെയുടുക്കാൻ കോൺഗ്രസ് തീരുമാനിച്ചതിന് പിന്നാലെയാണ് വെളളിയാഴ്ച നിയമസഭ ചേരാൻ തീരുമാനമായത്.