ദുബായ്: യു.എ.ഇ താമസവിസയുള്ള ഇന്ത്യക്കാർക്ക് മടങ്ങിവരാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐ.സി.എ), ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) എന്നിവയുടെ അനുമതി ആവശ്യമാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് അധികൃതർ ഇക്കാര്യമറിയിച്ചത്. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആർ പരിശോധനയിൽ ഫലം നെഗറ്റീവായിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഇതിനോടൊപ്പം ഹെൽത്ത് ക്വാറന്റീൻ ഡിക്ലറേഷനുകൾ പൂരിപ്പിച്ച് നൽകുകയും വേണം.
കഴിഞ്ഞ ദിവസം ഫ്ളൈ ദുബായ് വിമാനക്കമ്പനിയും ഇന്ത്യയിൽനിന്നുള്ള മടക്കയാത്രക്ക് ഐ.സി.എ അനുമതി നിർബന്ധമാക്കിയുളള സർക്കുലർ പുറത്തുവിട്ടിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഐ.സി.എയോ ജി.ഡി.ആർ.എഫ്.എയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Attention Dubai-bound passengers!
— Air India Express (@FlyWithIX) August 13, 2020
Dubai authorities have revoked the decision to allow returning residents without ICA/GDRFA approval.
Dubai residence visa holders who are flying back to Dubai must have return approval from the GDRFA pic.twitter.com/U9PkfgRnH7