inflation

ന്യൂഡൽഹി: റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാന മാനദണ്ഡമാക്കുന്ന ഉപഭോക്തൃവില സൂചിക (റീട്ടെയിൽ) അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം ജൂലായിൽ 6.93 ശതമാനമായി ഉയർന്നു. ജൂണിൽ ഇത് 6.23 ശതമാനമായിരുന്നു. തുടർച്ചയായ നാലാം മാസമാണ് റിസർവ് ബാങ്കിന്റെ 'നിയന്ത്രണരേഖ" മറികടന്ന് നാണയപ്പെരുപ്പത്തിന്റെ കുതിപ്പ്.

നാണയപ്പെരുപ്പം നാല് ശതമാനത്തിൽ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. എങ്കിലും, ഇത് രണ്ടു ശതമാനത്തിലേക്ക് താഴ്ന്നാലോ ആറു ശതമാനത്തിലേക്ക് ഉയർന്നാലോ ആശങ്ക വേണ്ടെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. നാണയപ്പെരുപ്പം കൂടുന്നത് ചൂണ്ടിക്കാട്ടി, കഴിഞ്ഞ ധനനയ നിർണയ യോഗത്തിൽ പലിശഭാരം കുറയ്ക്കാൻ റിസർവ് ബാങ്ക് വിസമ്മതിച്ചിരുന്നു.