dinner

കൊവിഡ്കാലത്ത് വീട്ടിൽ തന്നെ ആയതിനാൽ ഭക്ഷണസമയം ക്രമീകരിക്കുന്നതിൽ പലരും മടി കാണിക്കാറുണ്ട്. ഇതിൽ അത്താഴം വൈകുന്നതാണ് ഏറെ അനാരോഗ്യകരം. ഇടയ്‌ക്കിടെ സ്‌നാക്‌സ് കഴിക്കുന്നതിനാലും വലിയ അദ്ധ്വാനം ഇല്ലാത്തതിനാലും വിശപ്പ് തോന്നാൻ വൈകുന്നതാണ് പലരും അത്താഴം വൈകിപ്പിക്കാൻ കാരണം. എന്നാൽ ഓർക്കുക, ഈ ശീലം ഭാരം കൂടാൻ കാരണമാകും.

നേരത്തേ അത്താഴം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, നേരത്തെ അത്താഴം കഴിക്കുന്നത് ഉറക്കത്തിന് മുൻപ് തന്നെ നല്ല ദഹനം ലഭിക്കാനും തുടർന്ന് ശരീരത്തിന് സ്വസ്‌ഥമായ വിശ്രമം ഉറപ്പാക്കാനും സഹായിക്കും. പ്രഭാതഭക്ഷണത്തിലേക്കുള്ള സമയദൈർഘ്യം കൂടുന്തോറും നമ്മുടെ ശരീരത്തിലുള്ള കൊഴുപ്പ് ഉപയോഗിക്കപ്പെടും. ഇത് ഭാരം കുറയാൻ വളരെ സഹായകമാണ്.