pic

ന്യൂഡൽഹി: അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ ഉറ്റസുഹൃത്തായ സിദ്ധാർഥ് പിഥാനിക്കെതിരെ ഗുരുതര ആരോപണവുമായി സുശാന്തിന്റെ കുടുംബ അഭിഭാഷകൻ വികാസ് സിംഗ്. സുശാന്തിന്റെ മരണത്തിന് പിന്നിൽ ഏറ്റവും കൂടുതൽ സംശയിക്കാവുന്ന വ്യക്തിയാണ് സിദ്ധാർഥ് പിഥാനിയെന്നും അദ്ദേഹം ബുദ്ധിമാനായ ക്രിമിനൽ ആണെന്നും വികാസ് സിംഗ് ആരോപിച്ചു. ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സുശാന്തിന്റെ മരണത്തിൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യുന്നതുവരെ സിദ്ധാർഥ് സുശാന്തിന്റെ കുടുംബത്തിനൊപ്പം നിഴൽ പോലെയുണ്ടായിരുന്നു. കുടുംബത്തിന് അയാൾ വലിയ ആശ്വാസമായിരുന്നു. എന്നാൽ എഫ്.ഐ.ആറിൽ റിയയുടെ പേര് ഉൾപ്പെട്ടതോടെ സിദ്ധാർഥ് മറുകണ്ടം ചാടിയെന്നും വികാസ് സിംഗ് പറഞ്ഞു. തുടർന്ന് സിദ്ധാർഥ് സുശാന്തിന്റെ കാമുകി റിയ ചക്രബർത്തിയെ സഹായിക്കാൻ തുടങ്ങിയെന്നും വികാസ് സിംഗ് ആരോപിച്ചു. പ്രതിപട്ടികയിലുള്ള റിയയെ സഹായിക്കുന്ന പിഥാനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും വികാസ് സിംഗ് പറഞ്ഞു. പിഥാനിയെ സംശയിക്കാൻ പല കാരണങ്ങളുണ്ട്. പ്രതിപട്ടികയിൽ റിയ വന്നതിനു ശേഷമുള്ള അയാളുടെ പെരുമാറ്റം. റിയയ്ക്ക് മെയിലുകൾ അയച്ച രീതി തുടങ്ങിയവ കണക്കിലെടുത്താൽ സംശയം ന്യായമാണെന്നു വികാസ് സിംഗ് കൂട്ടിച്ചേർത്തു.

മരണവുമായി ബന്ധപ്പെട്ട് മുംബയ് പൊലീസ് നടത്തുന്ന അന്വേഷണത്തിൽ കുടുംബത്തിനു വിശ്വാസമില്ലെന്നും സുശാന്ത് സിംഗിന്റെ മരണത്തിൽ ഏതാനും പ്രൊഡക്‌ഷൻ ഹൗസുകളെ ചൂണ്ടികാണിക്കാൻ കുടുംബത്തിനു മേൽ സമ്മർദമുണ്ടായെന്നും വികാസ് സിംഗ് നേരത്തെ പറഞ്ഞിരുന്നു.സുശാന്തിന്റെ പിതാവ് നൽകിയ പരാതിയില്‍ സുശാന്തിന്‍റെ മുന്‍ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിക്കും മാതാപിതാക്കൾക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി ബീഹാർ പൊലീസ് കേസെടുത്തിരുന്നു. സുശാന്തിന്റെ പിതാവ് കെ.കെ. സിംഗ് നൽകിയ പരാതിയിൽ പട്‍നയിലെ രാജീവ് നഗർ പൊലീസ് സ്റ്റേഷനിലാണ് റിയ ചക്രവർത്തിയുള്‍പ്പടെ ആറ് പേർക്കെതിരെ കേസെടുത്തത്. റിയയുടെ അച്ഛന്‍ ഇന്ദ്രജിത്ത്, അമ്മ സന്ധ്യ ചക്രബർത്തി, സഹോദരന്‍ ഷോവിക്, സുശാന്തിന്‍റെ മുന്‍ മാനേജര്‍ എന്നിവർക്കെതിരെയാണ് സുശാന്തിന്‍റെ പിതാവ് കേസ് നൽകിയിരുന്നത്. ആത്മഹത്യാ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ബീഹാർ പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

The way he has behaved after registration of FIR, the way he is writing email to Rhea when she's a named accused. Helping a named accused in this manner shows complicity between Rhea and him. It is only upon custodial interrogation that the real truth will come out: Vikas Singh https://t.co/8l8gtJ5nPx

— ANI (@ANI) August 12, 2020