കാസർകോട് : സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം.വൊർക്കാടി സ്വദേശി അസ്മയാണ് മരിച്ചത്. 38 വയസായിരുന്നു. ചൊവ്വാഴ്ചയായിരുന്നു അസ്മ മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് കൊവിഡ് പരിശോധന ഫലം വന്നത്.ഹൃദ്രോഗിയായിരുന്നു.ഇവരുടെ ഭർത്താവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇന്നലെ 1564 പേർക്കാണ് സംസ്ഥാനത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മരണവും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. ഈ മാസം ഏഴിന് മരിച്ച തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജൻ (55), എട്ടിന് മരിച്ച കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണൻ (80), 10ന് മരിച്ച മലപ്പുറം സ്വദേശി അബ്ദുൾ റഹ്മാൻ (63) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്.