കാസർകോട്: സഹോദരിയെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട ആൻമേരിയോട് ഇയാൾ മോശമായി പെരുമാറാൻ ശ്രമിച്ചതും, അശ്ലീല വീഡിയോ കാണുന്നതും അവൾ വീട്ടിൽ അറിയിക്കുമോയെന്ന ആശങ്കയും പ്രതിയായ ആൽബിന് ഉണ്ടായിരുന്നെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
എല്ലാവരെയും കൊലപ്പെടുത്തി കുടുംബസ്വത്തായ നാലര ഏക്കർ പുരയിടവും പന്നി വളർത്തൽ കേന്ദ്രവും സ്വന്തമാക്കലായിരുന്നു പ്രതിയുടെ പ്രധാന ലക്ഷ്യം. ലക്ഷ്യം. കൂടാതെ സ്വന്തം സ്വഭാവ രീതികളോട് വീട്ടുകാർ അനിഷ്ടം പ്രകടിപ്പിച്ചതും, തന്റെ സുഹൃത്തുക്കളെ വീട്ടുകാർക്കിഷ്ടമല്ലാത്തതും പ്രതിയിൽ ദേഷ്യമുണ്ടാക്കി. പ്രണയവിവാഹത്തിനും ഇയാൾ പദ്ധതിയിട്ടിരുന്നുവെന്നാണ് സൂചന .
ഇതിന് മുമ്പും വിഷം നൽകി വീട്ടുകാരെ കൊല്ലാൻ പ്രതി ശ്രമിച്ചിരുന്നു. കറിയിൽ വിഷം ചേർത്തു നൽകി കൊല്ലാനായിരുന്നു പദ്ധതി. എന്നാൽ ഇത് പരാജയപ്പെട്ടു. തുടർന്ന് ഐസ്ക്രീമിൽ എലിവിഷം ക ലർ ത്തുകയായിരുന്നെന്നു പ്രതി പൊലീസിനോട് പറഞ്ഞു.