sreenagar-police-killed

ശ്രീനഗർ: ശ്രീനഗറിന്റെ പ്രാന്തപ്രദേശത്ത് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. തക്കസമയത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെയും ജീവൻ രക്ഷിക്കാൻ ആയില്ലെന്ന് വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവസ്ഥലം മുഴുവൻ പൊലീസ് നിരീക്ഷണത്തിലാണ്.

നൗഗാം ബൈപാസിന് സമീപത്തുവച്ചാണ് ഇവർക്ക് നേരെ തീവ്രവാദികൾ ആക്രമണം നടത്തിയതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് പ്രദേശത്തേക്കുള്ള ഗതാഗതം നിരോധിച്ച് പരിശോധന തുടങ്ങി. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂവെന്നും കാശ്‌മീർ സോൺ പൊലീസ് പറയുന്നു.

സ്വാതന്ത്ര്യദിനത്തിന് ഒരു ദിവസം മുമ്പാണ് ആക്രമണം നടന്നത്. സ്വാതന്ത്ര്യദിനാഘോഷങ്ങൾ തടസപ്പെടുത്താനുള്ള തീവ്രവാദികളുടെ ശ്രമങ്ങളെ തടയാൻ സുരക്ഷാ സേന കാശ്‌മീരിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.