kt-jaleel

സി പി എമ്മോ,എൽ ഡിഎഫോ, രാഷ്ട്രീയ ധാർമ്മികതയുണ്ടെങ്കിൽ അതിന്റെ പേരിൽ ജലീലിന്റെ രാജി ആവശ്യപ്പെടാൻ തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് മണക്കാട് സുരേഷ്. സംസ്ഥാന ഭരണം സ്വന്തം തറവാട്ടു ഭരണമല്ലെന്ന് ജലീലിനെ ബോധ്യപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.ജലീൽ മുഖ്യന്റെ സ്വന്തം വിശ്വസ്തസ്ഥാപനമാണെന്നും മണക്കാട് സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം-

ചട്ടമ്പിനാട്ടിലെ ചട്ടവിരുദ്ധനും കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രിയും.

LDF സർക്കാരിന്റെ മന്ത്രി സ്ഥാനത്ത് വന്നതു മുതൽ ചട്ടവിരുദ്ധത വ്രതമാക്കിയ മന്ത്രി കെ.ടി ജലീൽ ചട്ടവിരുദ്ധതയുടെ അപ്പോസ്തലനാണ് താനെന്നും തന്നെയൊരു ചുക്കും ചെയ്യാനൊക്കില്ലായെന്നും പൊതു സമൂഹത്തോട് ആവർത്തിച്ച് പറയാതെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. ചട്ടമ്പിനാട്ടിലെ ചട്ടവിരുദ്ധനെന്നോ കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്നോ, എതുതരത്തിൽ പറഞ്ഞാലും അത് ഗഠ ജലീന് എന്തുകൊണ്ടും ചേരും. ഗഠ ജലീലിന് ഈ സ്ഥാനത്ത് തുടരാനുള്ള ധാർമ്മികത നഷ്ട്ടപ്പെട്ടു. രാജി വയ്ക്കാൻ ജലീലോ, രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിയോ, തയ്യാറാകാത്ത സാഹചര്യം നിലനില്ക്കുന്നതു കൊണ്ട് സിപിഎമ്മോ,എൽ ഡിഎഫോ, രാഷ്ട്രീയ ധാർമ്മികതയുണ്ടെങ്കിൽ അതിന്റെ പേരിൽ ജലീലിന്റെ രാജി ആവശ്യപ്പെടാൻ തയ്യാറാകണം.

ബന്ധുനിയമന വിവാദത്തിൽ നിന്ന് ആദ്യത്തെ ചട്ടവിരുദ്ധത വെളിപ്പെട്ടു!! കെ.ടി ജലീലിന്റെ ബന്ധുവായ കെ.ടി അദീബിന് ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജർ സ്ഥാനം നൽകിയതോടെയാണ് മന്ത്രിയുടെ ചട്ടവിരുദ്ധ യാത്ര ആരംഭിക്കുന്നത്. ബന്ധുനിയമന വിവാദത്തിൽ മന്ത്രിക്കെതിരെ കനത്ത പ്രതിഷേധമാണ് അന്ന് പാർട്ടിക്കുള്ളിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും ഉയർന്നത്. തസ്തിക നിർദേശിക്കുന്ന യോഗ്യത അദീബിനുണ്ടായിരുന്നില്ല. നിയമനത്തിലുൾപ്പെടെ വ്യക്തമായ അട്ടിമറി നടന്നുവെന്നും അന്ന് ആരോപണമുയർന്നിരുന്നു. മുഖ്യമന്ത്രിയുടെ സംരക്ഷണ വലയത്തിലായത് കൊണ്ട് മാത്രമാണ് ജലീൽ ഈ വിവാദത്തിൽ നിന്നും തടിയൂരിയത്. ഇഅഅ പ്രക്ഷോഭ പരിപാടിക്ക് വേണ്ടി രാഷ്ട്രീയ ശ്രദ്ധതിരിഞ്ഞതും ജലീലിന് ഉപകാരമായി.

മാർക്ക് ദാനം രണ്ടാം ചട്ടവിരുദ്ധത വെളിപ്പെടുത്തി!! മാർക്ക് ദാന വിവാദത്തിലും മന്ത്രിയകപ്പെട്ടത് കുറുക്കന്റെ കണ്ണ് സദാ കോഴിക്കൂടിലാണെന്ന കാര്യം കേരള സമൂഹത്തെ വീണ്ടും ബോധ്യപ്പെടുത്തി. എം.ജി സർവകലാശാലയിലെ ബി.ടെക് വിദ്യാർഥികൾക്ക് മാർക്കുദാനം നടത്തിയതിലാണ് മന്ത്രിയുടെ ഇടപെടലുണ്ടായത്. ബി.ടെക് പരീക്ഷയിൽ മാർക്കു കൂട്ടിനൽകാൻ അദാലത്തെടുത്ത തീരുമാനം ചട്ടവിരുദ്ധമായിരുന്നുവെന്ന് സിൻഡിക്കേറ്റടക്കം അടിവരയിട്ടതോടെ മന്ത്രി പ്രതിരോധത്തിലായി. യുണിവേഴ്സിറ്റി മാർക്ക് ദാനം റദ്ദാക്കിയതോടെയാണ് ഈ വിവാദത്തിൽനിന്നും മന്ത്രി തടിയൂരിയത്.മുഖ്യമന്ത്രി ഒപ്പം നിന്ന് ഇവിടെയും ഓശാന പാടി കൊടുത്തു.

മുന്നാം ചട്ടവിരുദ്ധത വെളിപ്പെട്ടത് കരിപ്പൂരിലെ ഹജ്ജ് കമ്മിറ്റി ഓഫീസിൽ ക്ലർക്കു നിയമനവുമായി ബന്ധപ്പെട്ടാണ്!! ഈ തസ്തികയിലേക്ക് സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നവരെ മാത്രം ഡെപ്യൂട്ടേഷനിൽ നിയമിക്കണമെന്നാണ് ചട്ടം. എന്നാൽ ഇത് പാലിക്കാതെ ഗഠ ജലീൽ സർക്കാർ ജീവനക്കാരിയല്ലാത്ത നിലമ്പൂർ സ്വദേശിയായ വനിതയെ ക്ലാർക്കായി നിയമിച്ചു. എങ്ങനെയുണ്ട് നിയമന രംഗത്തെ ചട്ടവിരുദ്ധത. നിയമനങ്ങൾക്ക് പുതിയ ഊടും പാവും നൽകിയ സർക്കാരിന് (മുഖ്യ ന്)പറ്റിയ മന്ത്രിമാരിൽ ഒന്നാം സ്ഥാനം തന്നെയാണ് ജലീലിന്. ഈ നാംപേച്ചിക്ക് മരപ്പട്ടി കൂട്ട്.

കോവിഡ് 19ൽ അകപ്പെട്ട പ്രവാസികളെയും ഗഠ ജലീൽ വെറുതെ വിട്ടില്ല. പ്രവാസികളെ മൊത്തത്തിൽ അപമാനിക്കാൻ ശ്രമിച്ചതും നമുക്കറിയാം. ലോകം മുഴുവൻ ലോക്ക്ഡൗൺ നിലനിൽക്കെ പ്രവാസികളെ തിരികെക്കൊണ്ടുവരുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടെന്ന മന്ത്രിയുടെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. ലക്ഷക്കണക്കിന് മലയാളികളാണ് വിദേശത്ത് ജോലിചെയ്യുന്നത്. അവരെ സംബന്ധിച്ച് നാട്ടിൽവരുകയെന്നത് വലിയ സ്വപ്നമാണ്. അവർക്ക് പ്രതീക്ഷ പകരേണ്ട മന്ത്രി തന്നെ ഇക്കാര്യത്തിൽ നിരുത്സാഹ നിലപാട് തുടർന്നതോടെ പാർട്ടിക്കുള്ളിൽ നിന്നുതന്നെ എതിർപ്പുകളുയർന്നു. എന്നാൽ രണ്ടര ലക്ഷം ബെഡുകൾ റെഡിയാണെന്ന് പച്ചക്കള്ളം മുഖ്യമന്ത്രിക്കൊപ്പം പറഞ്ഞാണ് മന്ത്രി ഈ പാപകറ കഴുകിയത്.
പാർട്ടി പ്രാദേശിക നേതൃത്വം പലഘട്ടങ്ങളിൽ മന്ത്രിയെ തള്ളിപ്പറഞ്ഞിരുന്നുവെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ സംരക്ഷണമുള്ളത് മാത്രമാണ് കസേരയിൽ തുടരുന്നതിന് കാരണം.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മന്ത്രിയെ വിളിച്ച ഫോൺ രേഖ പുറത്തായതോടെയാണ് പുതിയ വിവാദത്തിൽ ആശാൻ കുടുങ്ങിയത്. ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ട വിവരം മന്ത്രിസ്ഥിരീകരിച്ചതോടെ ന്യായീകരിക്കാനാവാതെ ഇടതുപക്ഷവും പ്രതിസന്ധിയിലായി. മന്ത്രി കെ.ടി ജലീലിനെ സ്വപ്ന ജൂൺ മാസത്തിൽ പലതവണ വിളിച്ചുവെന്നാണ് പുറത്തു വന്ന വിവരം. ഒമ്പത് തവണ മന്ത്രിയുമായി സ്വപ്ന സംസാരിച്ചതായുള്ള ഫോൺ വിവരങ്ങളും പുറത്തായി. അതേസമയം, സ്വന്തം മണ്ഡലത്തിലെ നിർധനർക്ക് വിതരണം ചെയ്യാനുള്ള റമസാൻ കിറ്റ് വിതരണം ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കാനാണ് വിളിച്ചതെന്നാണ് മന്ത്രിയുടെ ന്യായം. റമസാൻ കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും റിലീഫുമായി ബന്ധപ്പെട്ടു വിളിച്ചു വെന്ന പറയുന്നതിലുള്ള അവ്യക്തതയാണ് വിവാദങ്ങൾക്ക് കൂടുതൽ മൂർച്ച കൂട്ടുന്നത്. ഇപ്പോൾ ഈ കോൺസുലേറ്റ് റിലീഫ് കിറ്റ് വിഷയങ്ങളിലെല്ലാം ചട്ടവിരുദ്ധത അടിക്കടി വന്നു ഭവിച്ചുവെന്ന വിവരം പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.

ഈ ഘട്ടത്തിൽ ഈ ചട്ടവിരുദ്ധനെ മന്ത്രി സ്ഥാനത്ത് തുടരാൻ അനുവദിക്കാൻ പാടുള്ളതല്ല. സംസ്ഥാന ഭരണം സ്വന്തം തറവാട്ടു ഭരണമല്ലെന്ന് ജലീലിനെ ബോധ്യപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.ജലീൽ മുഖ്യന്റെ സ്വന്തം വിശ്വസ്തസ്ഥാപനമാണ്. മുഖ്യന്റെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്നു വേണമെങ്കിലല്ല തീർച്ചയായും പറയാം. ഇജങ ബന്ധമില്ലാത്ത സ്വതന്ത്ര ഇജങ മന്ത്രിയായ ഗഠജലീൽ പിണറായിയുടെ പ്രിയ സഖാവാണ്, സൂഷിപ്പുകാരനാണ് ഒപ്പം ചട്ടുകവും!!!!!

മണക്കാട് സുരേഷ്
KPCC ജനറൽ സെക്രട്ടറി