കൊച്ചി: കൊവിഡ് രോഗികളുടെ ഫോൺ സംഭാഷണ വിവരങ്ങൾ അറിയാൻ പൊലീസിനെ ഏൽപ്പിക്കുന്നത് സ്വേച്ഛാപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് വി.ഡി. സതീശൻ എം.എൽ.എ. രോഗം സംശയിക്കുന്നു എന്ന പേരിൽ ആരുടെയും സംഭാഷണവിവരം പൊലീസിന് ചോർത്താൻ ഇതിലൂടെ കഴിയുമെന്നും ഫേസ്ബുക്കിലെ പോസ്‌റ്റിലൂടെ വി.ഡി.സതീശൻ ആരോപിക്കുന്നു.
വി.ഡി.സതീശന്റെ ഫേസ്ബുക്ക് പോസ്‌റ്റ് ഇങ്ങനെ.
കൊവിഡ് രോഗബാധിതരുടെ ഫോൺ സംഭാഷണം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ സംസ്ഥാനത്ത് പോലീസിന് അധികാരം നൽകിയിരിക്കുന്നത് സ്വേച്ഛാപരവും ഭരണഘടനാ വിരുദ്ധവുമാണ്. രോഗം വരണമെന്നില്ല, രോഗം സംശയിക്കുന്നുവെന്ന് പറഞ്ഞ് നിങ്ങളുടെയും എന്റെയും സംഭാഷണവിവരങ്ങൾ പോലീസിന് ചോർത്തിയെടുക്കാം. ഇവിടെ ആർക്കാണ് സ്റ്റാലിന്റെ പ്രേതം ബാധിച്ചിരിക്കുന്നത്?