പത്തനംതിട്ട: വെളളപ്പൊക്ക സമയത്തെ രക്ഷാപ്രവർത്തനത്തിനായി കോന്നിയിൽ നിന്നെത്തിയ കുട്ടവഞ്ചി തുഴച്ചിലുകാരെ ആദരിച്ചു. റാന്നി, കോന്നി മേഖലകളിൽ വെള്ളം കയറിയ ഇടങ്ങളിൽ ഇവർ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. റാന്നിയിൽ എട്ട് കുട്ടവഞ്ചിയും എട്ട് തുഴച്ചിലുകാരും രക്ഷപ്രവർത്തനം നടത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിനെത്തിയവരെ റാന്നി എം.എൽ.എ രാജു എബ്രഹാം പൊന്നാടയണിയിച്ചു. ഇവർക്ക് സമ്മാനങ്ങളും നൽകി ആദരിച്ചു. റാന്നി ഡി.എഫ്.ഒ എം.ഉണ്ണികൃഷ്ണൻ, തഹസിൽദാര്‍ ജോൺ വർഗീസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.