vac

ബീജിംഗ്: ചൈനയിലെ സിനോഫാം കമ്പനി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ സുരക്ഷിതമെന്ന് റിപ്പോർട്ട്. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ വാക്സിൻ ആന്റിബോഡികളെ ഉത്തേജിപ്പിക്കുന്നത് കണ്ടെത്തിയതായി ഗവേഷകർ പറഞ്ഞു. യു.എ.ഇയിൽ നടക്കുന്ന മൂന്നാംഘട്ട പരീക്ഷണത്തിന് സിനോഫാം 15,000 പേരെ റിക്രൂട്ട് ചെയ്‌തേക്കും.

വാക്സിൻ ശക്തമായ ആന്റിബോഡി പ്രതികരണങ്ങൾ ഉണ്ടാക്കിയെങ്കിലും കൊവിഡിനെ പ്രതിരോധിക്കാൻ ഇത് പര്യാപ്തമാണോയെന്ന് അറിയില്ലെന്ന് ഗവേഷകർ പറഞ്ഞു. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയായി ഈ വർഷാവസാനം പുറത്തിറക്കുമെന്ന് കഴിഞ്ഞ മാസം സിനോഫാം ചെയർമാൻ പറഞ്ഞിരുന്നു.