മെൽബൺ: തങ്ങളുടെ ദീർഘകാല സുഹൃത്തിന് 74-ാം സ്വാതന്ത്ര്യ ദിന ആശംസകൾ അറിയിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. ' വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും പിൻബലത്തിൽ പടുത്തുയർത്തിയ സൗഹൃദമാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ. ജനാധിപത്യം, സഹകരണം, പ്രതിരോധം തുടങ്ങി നിരവധി മേഖലകളിലൂന്നിയതാണ് നമ്മുടെ സൗഹൃദമെന്നാണ് മോറിസൺ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച സന്ദേശത്തിൽ പറയുന്നത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പൊതുപരിപാടികൾക്ക് കനത്ത നിയന്ത്രണത്തോടെയാകും ഇക്കുറി ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷം.