ന്യൂഡൽഹി: വിശിഷ്‌ട സേവനത്തിന് അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നു രണ്ടു മലയാളികൾക്ക് രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു. ആനി ഏബ്രഹം, ഡെപ്യൂട്ടി ഇൻസ്പെകടർ ജനറൽ, സി.ആർ.പി.എഫ്, സി.ജി.ഒ കോംപ്ലക്സ്, ഡൽഹി, കെ.പി.മുരളീധരൻ, എ.എസ്.ഐ (വയർലെസ് ഒാപ്പറേറ്റർ), ലക്ഷദ്വീപ് പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് യൂണിറ്റ്, കൊച്ചി എന്നിവർക്കാണ് അവാർഡ്. ഇത്തവണ സംസ്ഥാനത്ത് നിന്ന് ആർക്കും വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിട്ടില്ല. ആറുപേർക്ക് സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ള 16 മലയാളികൾക്കും സ്തുത്യർഹമായ സേവനത്തിന് മെഡൽ ലഭിച്ചു.
സംസ്ഥാനത്ത് നിന്ന് സ്‌തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ ലഭിച്ചവർ
1. മധുസൂദനൻ വായക്കോടൻ, ഡെപ്യൂട്ടി സൂപ്രണ്ട്, വിജിലൻസ് കണ്ണൂർ
2. രാജൻ മാധവൻ, ഡെപ്യൂട്ടി കമാൻഡന്റ്, എസ്.എസ്.ബി ഹെഡ് ക്വാർട്ടേഴ്സ്, തിരുവനന്തപുരം
3. ആർ.വി. ബൈജു, എ.എസ്.ഐ, നരുവാമ്മൂട്.
4. സൂരജ് കരിപ്പേരി, എ.എസ്.ഐ, ക്രൈം ബ്രാഞ്ച്, തൃശൂർ
5. ഹരിഹരൻ ഗോപാലപിള്ള, സീനിയർ സിവിൽ പൊലീസ് ഓഫിസർ, വിജിലൻസ്, കൊല്ലം
6. പി.എൻ. മോഹനകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ, വിജിലൻസ് മലപ്പുറം
സ്‌തുത്യർഹമായ സേവനത്തിന് മെഡൽ ലഭിച്ച കേരളത്തിന് പുറത്തുള്ള മലയാളികൾ
1. എം. അബ്ദുൾ റഷീദ്, എസ്.ഐ, ചാത്തം, ആൻഡമാൻ ആൻഡ് നിക്കോബാർ ഐലൻഡ്സ്
2. ടി.കെ സുലൈമാൻ, ഹെഡ് കോൺസ്റ്റബിൾ, അമിനി ദ്വീപ്, ലക്ഷദ്വീപ്
3. രാജീവ് വത്സരാജ്, കമാൻഡന്റ്, എസ്.ടി.സി, ബി.എസ്.എഫ് വൈകുണ്ഠ്പുർ, ബംഗാൾ
4. ആർ. മുരളീധരൻ, അസി. കമാൻഡന്റ്, സി.എ.എസ് എഫ്–ജിപി, ചെന്നൈ
5. ആർ. ജയകുമാർ, കമാൻഡന്റ്, സി.ആർ.പി.എഫ് അക്കാദമി, ഗുരുഗ്രാം
6. കെ.വി. കുര്യാക്കോസ്, ഡെപ്യൂട്ടി കമാൻഡന്റ്, 198 ബറ്റാലിയൻ, സി.ആർ.പി.എഫ്, വിശാഖപട്ടണം
7. എ. കൃഷ്ണൻ, എസ്.ഐ, ജി.ഡി, സി.ആർ.പി.എഫ്, ഗ്രേ.റ്റർ നോയിഡ
8. സി.പി. ശ്രീധരൻ, എസ്.ഐ, 42 ബിഎൻ, സി.ആർ.പിഎഫ്, രാജമുണ്ട്റി, ആന്ധ്ര
9. എ. അശോകൻ, എസ്.ഐ, ആർ.ടി.സി, സി.ആർ.പി.എഫ്, പെരിങ്ങോം
10. ജോസ് കുട്ടി ജോൺ, എസ്.ഐ (മെഡിക്) അൾവാർ, ഭിലായ്, സശസ്ത്ര സീമാബെൽ, ചത്തീസ്ഗഡ്
11. ഹാരിസൺ ആന്റണി, ,ഐ.ബി, തിരുവനന്തപുരം
12. ശശി ഭൂഷൺ കടക്കോട്ടിൽ മന, ജെ.ഐ.ഒ-1 എസ്.ഐ.ബി തിരുവനന്തപുരം
13. കെ.എൻ. സേതുമാധവൻ(ദേശീയ ക്രിമിനോളജി ആന്റ് ഫോറൻസിക് സയൻസ് ഇൻസ്‌റ്റിറ്റ്യൂട്ട്)
14. കെ. ചന്ദ്രശേഖരൻ, ഇൻസ്പെക്ടർ, എൻ.ഡി.ആർ.എഫ്, ന്യൂഡൽഹി
15. സന്തോഷ് നമ്പി ചന്ദ്രൻ, ഡി.എ.ജി, റെയിൽവേസ്, ന്യൂഡൽഹി
16. ശരികാ മോഹൻ, സീനിയർ ഡി.എസ്.സി, റെയിൽവേ, ഡൽഹി